രാജ്‌കോട്ട്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ മോചനം കോണ്‍ഗ്രസ്സ് ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ നിയമസഭാ തിരെഞ്ഞടുപ്പ് പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.
ലക്ഷര്‍ ഇ തൊയ്ബ ഭീകരനായ സെയ്ദിനെ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുന്നു.
നമ്മുടെ സൈന്യം നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അവര്‍ക്ക് വിശ്വാസമില്ല. എന്നാല്‍, ചൈനീസ് അംബാസഡര്‍ പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.