തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും. ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലക്ഷദ്വീപില്‍ നിന്നും ഉച്ചയ്ക്ക് 12.05ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞു 1.50 ന് തിരുവനന്തപുരത്തെത്തും.
തുടര്‍ന്നു ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കുപോകും. 4.15നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും. പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ കാണും. പൂന്തുറയില്‍നിന്ന് 5.05നു തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി സ്ഥിതി ഗതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും. 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.