തിരുവനന്തപുരം: രാജ്യം മല്സ്യതൊഴിലാളികള്ക്കൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്തുമസ്സിനു മുന്‍പ് അവശേഷിക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രം എല്ലാവിധ ശ്രമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൂന്തുറയില്‍ മല്‍സ്യതൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇൗ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.