ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാസാക്കുന്ന കാര്യത്തില്‍ സമവായം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ലിംഗ സമത്വവും സ്ത്രീ സംരക്ഷണവും അന്തസും ഉറപ്പാക്കുന്നതാണ് ബില്ല്. മുത്തലാഖ് ബില്‍ ഏകകണ്ഠമായി പാസാക്കണമെന്നും മോദി ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.