വിയന്റിയാനെ: അയല്‍രാജ്യങ്ങളിലൊന്ന് തീവ്രവാദം ഉതപാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് കാരണക്കാരായവരെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തി ഉപരോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.കിഴക്കനേഷ്യന്‍ രാഷ് ട്രങ്ങളുടെ ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവേയാണ് പാകിസ്താനെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി കുറ്റപ്പെടുത്തിയത്. തീവ്രവാദത്തിന്റെ ഈ കയറ്റുമതി സമാധാനത്തിനുള്ള ഇടം കുറയ്ക്കുകയും സംഘര്‍ഷത്തിനുള്ള സാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചൈനീസ് പ്രധാനമന്ത്രി ലീ കിക്വിയാങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ഈ പരാമര്‍ശങ്ങള്‍.ആഗോള തീവ്രവാദത്തിന്റെ ഈ കയറ്റുമതിക്കാരെ തടയാനുള്ള സമയമായിരിക്കുന്നു. തീവ്രവാദികളെ മാത്രം ലക്ഷ്യം വച്ചാല്‍ പോരാ, അതിനെ പിന്തുണക്കുന്ന ആവാസവ്യവസ്ഥയേയും നേരിടേണ്ടതായിട്ടുണ്ട്.നയത്തിന്റെ ഭാഗമായി തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചിലര്‍. അയല്‍രാജ്യങ്ങളില്‍ ഒന്നൊഴികെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും സമാധാന പാതയിലൂടെ സാമ്ബത്തിക ഭദ്രതയിലേക്ക് നീങ്ങുകയാണെന്നും മോദി പറഞ്ഞു.