പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി

346

റാമള്ള : പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീനിലെത്തി. റാമള്ള വിമാനത്താവളത്തിലെത്തിയ മോദിക്ക് പലസ്തീന്‍ അധികൃതര്‍ ഊഷ്മള സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അറാഫത്തുമായി ബന്ധപ്പെട്ട മ്യൂസിയം സന്ദര്‍ശത്തിന് ശേഷം പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഉഭയ കക്ഷി ചര്‍ച്ചയും നടക്കും. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഇന്ത്യയും പലസ്തീനും ഏകദേശം അഞ്ചോളം കരാറുകളാണ് ഒപ്പുവെക്കുന്നത്.

NO COMMENTS