പിഎന്‍ബി തട്ടിപ്പ് ; ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

291

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ മോദി പറഞ്ഞു. സാമ്പത്തികതട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്, അതിനിയും തുടരും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു.

NO COMMENTS