പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയം : പ്രധാനമന്ത്രി

205

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെയും തമിഴ്നാട്ടിലെയും സംഭവങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി. പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയമാണെന്ന് പറഞ്ഞ മോദി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS