ന്യൂഡല്‍ഹി: കര്‍ഷകര്‍ വിളബാക്കി കത്തിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടക്കുന്ന കൃഷി ഉന്നതി മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിളബാക്കി കത്തിക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടുകയും വായു മലിനീകരിക്കപ്പെടുകയും ചെയ്യും ഈ പ്രവൃത്തി മണ്ണിനും കര്‍ഷകര്‍ക്കും ദോഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. വിളബാക്കിയില്‍ നിന്ന് പ്രയോജനകരമായ പദാര്‍ത്ഥങ്ങള്‍ സംസ്കരിച്ചെടുക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.