നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

277

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തി. യു.കെയിലെ ഹീത്രോ വിമാനത്താവളത്തിലെത്തിയ മോദിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോരിസ് ജോണ്‍സണ്‍ സ്വീകരിച്ചു. നാളെ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്മാരുടെ യോഗത്തില്‍ മോദി സംബന്ധിക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടണ്‍ വേദിയാകുന്നത്.
എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ലോകജനസംഖ്യയില്‍ 32ശതമാനമാണ് കോമണ്‍വെല്‍ത്ത് കൂട്ടായ്മയ്ക്കുള്ളത്. ഇതില്‍ സിംഹഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. ബ്രിട്ടീഷ് രാജ്ഞിയുമായും ചാള്‍സ് രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ സയന്‍സ് മ്യൂസിയവും മോദി സന്ദര്‍ശിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായ സ്വീകരണമാണ് മോദിക്ക് ബ്രിട്ടണ്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS