ബംഗളുരു : കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണം കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് (പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ്) എന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പെന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ് ഇത്രനാളും ചെയ്തതെന്നും അതിപ്പോഴും തുടരുകയാണെന്നും മോദി കുറ്റപ്പെടുത്തി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിനെ തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടത് ഇതിനു തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.