പ്ലാസ്റ്റിക്- പോളിത്തീന്‍ ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

184

ന്യൂഡല്‍ഹി : പ്ലാസ്റ്റിക്‌ പരിസ്ഥിതിയെയും വന്യജീവികളെയും മനുഷ്യന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ നിലവാരമില്ലാത്ത പ്ലാസ്റ്റിക്- പോളിത്തീന്‍ ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോക പരിസ്ഥിതിദിനം ഊര്‍ജസ്വലതയോടെ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്ബര മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS