പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യയിലെത്തും. ആസിയാന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് മലേഷ്യയിലെത്തുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി സിംഗപൂരിലേക്ക് തിരിക്കും. വെള്ളിയാഴ്ച്ച സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കൂബുമായി മോദി ചര്‍ച്ച നടത്തും. സിംഗപ്പൂരിലെ ഇരുപതിലധികം കമ്ബനി മേധാവിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. സമുദ്രസുരക്ഷ വാണിജ്യം എന്നീ മേഖലകളിലായി സുപ്രധാന കരാറുകളില്‍ കഴിഞ്ഞ ദിവസം ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പു വച്ചിരുന്നു.