അവിശ്വാസ പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

155

ന്യൂഡല്‍ഹി : പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് എതിരായ ശബ്ദമാണ് അവിശ്വാസ പ്രമേയമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് നാശത്തിലേക്കാണ്. നിഷേധ രാഷ്ട്രീയമാണ് പ്രകടമായതെന്നും പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തന്നെ മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. തന്നെ പ്രധാനമന്ത്രി കസേരയില്‍ ഇരുത്തിയത് ഇന്ത്യയിലെ പൊതു ജനങ്ങളാണ്. തന്നെ ഈ കസേരയില്‍ നിന്നും മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന്റെ പെരുമാറ്റം ബാലിശമെന്നും മോദി കുറ്റപ്പെടുത്തി.

NO COMMENTS