പ്രധാനമന്ത്രി നാളെ കേരളത്തിൽ

179

തിരുവനന്തപുരം : കനത്ത മഴയിൽ പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും. വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ദുരന്തം വിതച്ച മേഖലകൾ ഹെലികോപ്ടറില്‍ സന്ദർശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.

NO COMMENTS