കോല്‍ക്കത്ത:പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്ക് വേണ്ടി സത്യഗ്രഹമിരുന്ന മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യഗ്രഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി നേതാക്കളെ തടയുകയാണെന്നും മോദി ആരോപിച്ചു.വടക്കന്‍ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ കടന്നാക്രമണം.ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് പകലും രാത്രിയുമായി ഒരു മുഖ്യമന്ത്രി കള്ളന്മാരെ സംരക്ഷിക്കാനായി ധര്ണയിരുന്നതെന്നും മോദി പരിഹസിച്ചു.