സിന്ധു നദീജല ഉടമ്പടി വീണ്ടും പരിശോധിക്കാന്‍ പ്രധാനമന്ത്രി

234

ദില്ലി: ഇന്ത്യ-പാകിസ്ഥാൻ നദീ സഹകരണ കരാറായ സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച് പ്രധാനമന്ത്രി വകുപ്പുതല യോഗം വിളിച്ചു. ഉടമ്പടിയുടെ ഗുണവും ദോഷവും ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും 1960ല്‍ ഒപ്പുവെച്ച ഈ ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കാന്‍ പ്രായോഗിക പ്രയാസങ്ങള്‍ നിരവധിയാണ്.ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും.

NO COMMENTS

LEAVE A REPLY