കേരളത്തിലെത്തിയവേളയില്‍ മോദിക്കെതിരെ വ്യാജ ബോംബ് ഭീഷണി

212

കോഴിക്കോട്; ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 24 ന് പുലര്‍ച്ചെയായിരുന്നു സന്ദേശമെത്തിയത്.പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി.
ഇതിന് പിന്നില്‍ കോയമ്ബത്തൂരില്‍ നിന്നുള്ള സംഘമാണെന്നാണ് സൂചന. അതേസമയം വിവരം പുറത്ത് വിടാതിരുന്നത് ഡി.ജി.പി.യുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്നാണ് വിവരം

NO COMMENTS

LEAVE A REPLY