ഇന്ത്യ-സിംഗപ്പൂര്‍ സഹകരണത്തിന് മൂന്നു കരാറുകളില്‍ ഒപ്പുവച്ചു

179

ന്യൂഡല്‍ഹി• വളരുന്ന ഭീകരതയെ ചെറുക്കാന്‍ ഇന്ത്യയും സിംഗപ്പൂരും സഹകരണം ശക്തിപ്പെടുത്തും. സാങ്കേതിക വിദ്യാഭ്യാസത്തിനും ശേഷിവികസനത്തിനുമുള്ളത് ഉള്‍പ്പെടെ മൂന്നു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീന്‍ സെയ്ന്‍ ലുങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുനേതാക്കളും സംയുക്തമായി അറിയിച്ചതാണ് ഇക്കാര്യം.വ്യാപാര വികസനം, പ്രതിരോധ-സുരക്ഷാ സഹകരണം എന്നിവ ഉഭയകക്ഷി സഹകരണത്തിന്റെ മുഖ്യമേഖലകളാണെന്നു ലുങ് പറഞ്ഞു. ഭീകരതയെ അപലപിച്ച അദ്ദേഹം ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ചാണ് ഒപ്പുവച്ച കരാറുകളില്‍ ഒന്ന്.സമഗ്ര സാമ്ബത്തിക സഹകരണ ധാരണയുടെ രണ്ടാം പുനഃപരിശോധനയ്ക്ക് ഇരു രാജ്യങ്ങളും സമ്മതിച്ചു.ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വികസിത രാജ്യമായ സിംഗപ്പൂരില്‍ നിന്നു പണം സ്വരൂപിക്കാന്‍ ‘റുപ്പി ബോണ്ട്’ ഇറക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. കടല്‍ത്തീര രാഷ്ട്രങ്ങളായ ഇന്ത്യയും സിംഗപ്പൂരും സമുദ്രത്തിലൂടെയുള്ള ആശയവിനിമയ സൗകര്യം നിലനിര്‍ത്തുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. സമുദ്ര സംബന്ധമായ രാജ്യാന്തര നിയമക്രമത്തെ ആദരിക്കുകയും അതിനു മുന്‍ഗണ കല്‍പിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളാണു സിംഗപ്പൂരും ഇന്ത്യയുമെന്നും മോദി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY