ശക്തമായ രാജ്യത്തിന് കഴിവുറ്റ സൈന്യം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

183

ന്യൂഡല്‍ഹി: ശക്തമായ രാജ്യത്തിന് കഴിവുറ്റ സൈന്യം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരങ്ങളുടെ ഈ സമയത്ത് രാജ്യം ശക്തമായിരിക്കേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. നമ്മള്‍ ശക്തരാകുക എന്നതുകൊണ്ട് നാം ആര്‍ക്കും എതിരാണെന്ന് അര്‍ത്ഥമില്ല.നമ്മള്‍ പരിശീലനത്തിലൂടെ ശക്തി വര്‍ധിപ്പിക്കുന്നതുകൊണ്ട് അയല്‍ക്കാര്‍ അത് അവരെ നേരിടാനാണെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാന്‍ വ്യായാമം ചെയ്യുന്നത് സ്വയം ശക്തനാകാനും എന്റെ ആരോഗ്യത്തിനും വേണ്ടിയാണ് -പ്രധാനമന്ത്രി പറഞ്ഞു. തിന്‍മയ്ക്കു മേല്‍ നന്‍മ വിജയം നേടിയതിന്റെ പേരില്‍ ആഘോഷിക്കപ്പെടുന്ന വിജയദശമി ഇത്തവണ രാജ്യത്തിന് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി വിജയദശമി ആശംസകള്‍ നേരുകയും ചെയ്തു.

NO COMMENTS

LEAVE A REPLY