ഇന്ത്യന്‍ റെയില്‍വേ കാലത്തിനനുസരിച്ച്‌ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

280

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാലത്തിനനുസരിച്ച്‌ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേ വികാസ് ശിവിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ നൂറ്റാണ്ടിനനുസരിച്ച്‌ നമ്മുടെ റെയില്‍വേയും മാറേണ്ടതുണ്ടെന്നും റെയില്‍വേ സാമ്പത്തികമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പ്രയോജനം രാജ്യത്തിനും പ്രത്യേകിച്ച്‌ റെയില്‍വേ മേഖലയിലെ ജോലിക്കാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തിയത്. എംപിമാരെ സന്തോഷിപ്പിക്കാനായി റെയില്‍വേ ബജറ്റ് ഉപയോഗിച്ച്‌ മുന്‍ സര്‍ക്കാറുകള്‍ റെയില്‍വേയെ രാഷ്ട്രീയവല്‍ക്കരിച്ചത് എങ്ങനെയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗത്തിന്‍റെ ഒരു ഘട്ടത്തില്‍ നരേന്ദ്രമോദി വികാരഭരിതനായി. പണ്ട് താനും റെയില്‍വേ പ്ലറ്റ്ഫോമീല്‍ ചായ വില്‍പ്പന നടത്തിയ കാലത്തെപ്പറ്റിയും പ്രധാനമന്ത്രി അനുസ്മരിച്ചു. റെയില്‍വേയുമായുള്ള എന്‍റെ ബന്ധം ശക്തമാണെന്നും ഞാനും നിങ്ങളെ പോലെ ഒരു റെയിലവാലയാണെന്നും റെയില്‍വേ ജീവനക്കാരോട് പ്രധാനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY