ന്യുഡല്‍ഹി: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. രാത്രി എട്ട് മണിക്കാണ് യോഗം. നോട്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തും. നോട്ട് നിരോധനത്തിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മോഡി മന്ത്രിസഭാ യോഗം വിളിച്ചത്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. പ്രതിപക്ഷ പ്രതിഷേധം മറികടക്കുന്നതിനുള്ള നടപടികള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.