ജനങ്ങളാണ് തന്‍റെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

175

മൊറാദാബാദ് (യുപി) • ജനങ്ങളാണ് തന്‍റെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടെ? അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒരു കുറ്റമാണോ? ചിലയാളുകള്‍ എന്‍റെ പ്രവര്‍ത്തിയെ തെറ്റെന്നു വിളിക്കുന്നത് എന്തിനാണ്? ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ബിജെപിക്ക് ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചാല്‍ ഞങ്ങളുടെ നേതാക്കള്‍ വികസനത്തിന്‍റെ വഴിയാണ് തേടുകയെന്നും അദ്ദേഹം പറഞ്ഞു. മൊറാര്‍ദാബാദിലെ 1,000 ത്തില്‍ അധികം ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതിയില്ല. അവര്‍ ഇപ്പോഴും 18-ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ ദാരിദ്ര്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ട് ചില കള്ളപ്പണക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

NO COMMENTS

LEAVE A REPLY