ന്യൂഡല്‍ഹി • പ്രതിപക്ഷം അഴിമതിവിരുദ്ധ പോരാട്ടത്തിന് എതിരാണ്. കോണ്‍ഗ്രസ് എന്നും രാജ്യത്തേക്കാള്‍ വലുതായി പാര്‍ട്ടിയെ ആണ് കണ്ടതെന്നും മോദി കുറ്റപ്പെടുത്തി. മുന്‍പ് പ്രതിപക്ഷം 2ജി, കല്‍ക്കരി തുടങ്ങിയ അഴിമതിക്കെതിരെയായിരുന്നു ഒരുമിച്ച് നിന്നത്. എന്നാല്‍, ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷം യോജിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങള്‍ക്കരികിലേക്ക് പോകാന്‍ ബിജെപി എംപിമാരോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് എംപിമാര്‍ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ ആഹ്വാനം.നോട്ട് അസാധുവാക്കിയ വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ജനങ്ങള്‍ ജീവിത ശീലമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്, സുതാര്യവും പ്രായോഗികവുമാണെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞുവെന്ന് അനന്ത് കുമാര്‍ അറിയിച്ചു.