ന്യുഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പുതുവര്‍ഷത്തിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യും. ഡിസംബര്‍ 31ന് വൈകിട്ടായിരിക്കും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സുപ്രധാന പ്രഖ്യാപനം മോഡി നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ മോഡി പ്രഖ്യാപിച്ച 50 ദിവസം ഇന്നലെ അവസാനിച്ചിരുന്നു. അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള അനുമതി ഇന്നലെ സര്‍ക്കാര്‍ നല്‍കിയിരുന്നു.