തിരുവല്ല• മാനവ സംസ്കൃതിയില്‍ ഭാരതത്തെ മാര്‍ഗനിര്‍ദേശക സ്ഥാനത്തു നിലനിര്‍ത്തിപോകുന്നതു ശ്രീരാമകൃഷ്ണ പരമഹംസരും ശ്രീനാരായണഗുരുവും ഉള്‍പ്പെടുന്ന ഗുരുപരമ്ബരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ നടക്കുന്ന ശ്രീരാമകൃഷ്ണവചനാമൃത സത്രത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി തുടര്‍ന്നു ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തി സംസാരിച്ചു. ആകെ 22 മിനിറ്റാണ് അദ്ദേഹം പ്രസംഗിച്ചത്