ഉത്തര്‍പ്രദേശ്: അഖിലേഷ് യാദവിന്റെ ഗുജറാത്തിലെ കഴുത പരാമര്‍ശത്തിന് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. കഴുതകള്‍ കൂറുള്ളവരെന്നാണ് മോദി തിരിച്ചടിച്ചത്. അമിത് ഷായെക്കാള്‍ വലിയ കസബ് വേറെയില്ലെന്ന് ഷായുടെ കസബ് പരാമര്‍ശത്തിന് ബി.എസ്.പി നേതാവ് മായാവതിയും മറുപടി നല്‍കി.
മോദിയെയും അമിത് ഷായെയും കുത്തി ഗുജറാത്തിലെ കഴുതുകള്‍ക്കായി പ്രചാരണം നടത്തരുതെന്ന് നടന്‍ അമിതാഭ് ബച്ചനോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ ഒരു വന്യ ജീവി സങ്കേതത്തിന്റെ പരസ്യത്തില്‍ ബിഗ് ബി അഭിനയിച്ചതിനെക്കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. ഇതിനാണ് കഴുതകളും തങ്ങള്‍ക്ക് പ്രചോദനമാകാറുണ്ടെന്ന് മോദി തിരിച്ചടിച്ചത്
എതു സ്ഥലത്തെ കഴുതകളെക്കുറിച്ചാണ് അഖിലേഷ് പറഞ്ഞത് അവിടെയാണ് ഗാന്ധിയും സര്‍ദാര്‍ പട്ടേലും ജനിച്ചത് . അവിടമായിരുന്നു കൃഷ്ണന്റെ കര്‍മഭൂമിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. യു.പി മന്ത്രി ഗായത്രി പ്രജാപതി കൂട്ട ബലാല്‍ സംഗകേസില്‍ പ്രതിയായതിനെ ചൂണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ടാളുകള്‍ ഗായത്രി പ്രജാപതി മന്ത്രി ചൊല്ലുകയാണെന്ന് പറഞ്ഞ് അഖിലേഷിനെയും രാഹുലിനെയും മോദി പരിഹസിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി കക്ഷികളെ മുംബൈ ആക്രമണക്കേസിലെ പ്രതി പാക് തീവ്രവാദിയായ കസബിന്റെ പേരുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ബന്ധപ്പെടുത്തിയതിന് മറുപടി നല്‍കിയത് മായാവതിയാണ്. യു.പി പ്രചാരണം ഓരോ ദിവസവും പിന്നിടുന്‌പോള്‍ വ്യക്തിപരമായ ഏറ്റുമുട്ടലുകളും പാര്‍ട്ടികള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതും ശക്തമാവുകയാണ്.