ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് ഭരിക്കുന്ന സമാജ് വാദി പാർട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ രണ്ടു പാർട്ടികൾ വിചാരിക്കുന്നത് സംസ്ഥാനത്ത് ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നാണെന്നും അതുവഴി കുതിരക്കച്ചവടം നടത്താമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും മോദി ആരോപിച്ചു.