കുവൈറ്റ്: കുവൈറ്റ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണം. എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഐ.സി.ഐ.സിയുടെ ഭാഗമായുള്ള പരിപാടിയില്‍ സംബന്ധിക്കുവാന്‍ മുന്‍ പ്രധാനമന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമദ് അല്‌സബ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. സെപ്റ്റംബറില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ കുവൈത്തില്‍ വരുമെന്നും സുനില്‍ ജെയിന്‍ അറിയിച്ചു. നിലവില്‍ ഒരു കമ്പിനയക്ക് മാത്രമായി നല്കിയിരുന്ന പുറം കരാര്‍ അടുത്ത തവണ മുതല്‍ രണ്ട് കമ്പിനികള്‍ക്കായി നല്‍കും. ഇവര്‍ക്ക് നിലവിലുള്ള പാസ്‌പോര്ട്ട് സേവനങ്ങള്‍ക്ക് പുറമേ, അറ്റസ്‌റ്റേഷനുള്ള അപേക്ഷകളും സ്വീകരിക്കാന്‍ കഴിയും.
പാസ്‌പോര്‍ട്ടിന്റെ കാര്യത്തിലെന്ന പോലെ, എംബസി തന്നെയായിരിക്കും അറ്റസ്‌റ്റേഷന്‍ ജോലികള്‍ ചെയ്യുന്നതെന്നും സ്ഥാനപതി പറഞ്ഞു. ആരോഗ്യ രംഗത്തും എണ്ണമേഖലയിലും കൂടുതല്‍ സഹകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. രണ്ട് എയര്‍ലൈന്‍സിന് കൂടെ കുവൈത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.