ന്യൂഡല്‍ഹി : മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് പരിശോധിക്കാം എന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു
ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉള്ള കാരണം കമീഷന്‍ വിശദീകരിച്ചിട്ടില്ല. തീരുമാനത്തോട് കമീഷന്റെ ഒരു അംഗം വിയോജിപ്പ് അറിയിച്ചതായും കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്‌വി. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കണം എന്നും സിംഘ്‌വി ആവശ്യപ്പെട്ടു.