നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.

158

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി സിനിമ ഉടന്‍ പുറത്തിറങ്ങില്ല. സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ സിനിമ പുറത്തിറക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേസ് പരിശോധിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

NO COMMENTS