ബെംഗളൂരു: വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കാനൊരുങ്ങുന്നു എന്ന് സൂചന. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചന.