ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് നരേന്ദ്രമോദി

148

ഹൈദരാബാദ്:ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു. കഴിഞ്ഞ ദിവസം വി മുരളീധരന്‍ എംപിയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞത് അദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ‘എന്റെ ബൂത്ത് ഏറ്റവും ശക്തം’ പരിപാടിയില്‍ ആന്ധ്രപ്രദേശിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

NO COMMENTS