സിയോള്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയോള്‍ പീസ് പ്രൈസ്. 2018 ലെ അവാര്‍ഡിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായത്. അന്താരാഷ്ട്ര നയതന്ത്ര സഹകരണം, ആഗോള സാമ്ബത്തിക വളര്‍ച്ചയില്‍ വഹിച്ച പങ്ക് എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്കാരം സമ്മാനിച്ചത്.സിയോള്‍ പീസ് പ്രൈസ് ഫൗണ്ടേഷനാണ് നരേന്ദ്രമോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനനവും ജീവിതവും അടിസ്ഥാനമാക്കിയുളള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. സമൂഹത്തിലെ സാമ്ബത്തിക അസമത്വം ഇല്ലാതാക്കുന്നതില്‍ ‘മോദിനോമിക്സ്’ മികച്ച പങ്ക് വഹിച്ചെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
നരേന്ദ്രമോദിയുടെ നയതന്ത്ര പോളിസികള്‍ ഏഷ്യയ്ക്കകത്തും പുറത്തും ആഗോള സാമ്ബത്തിക മുന്നേറ്റത്തില്‍ സുപ്രധാന പങ്ക് വഹിച്ചെന്നും പുരസ്കാര സമിതി വിലയിരുത്തി. പുരസ്കാരം നേടുന്ന 14ാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി.മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍കല്‍ തുടങ്ങിയവരും മുന്‍പ് ഈ പുരസ്കാരം നേടിയിട്ടുണ്ട്. 1990 ല്‍ ആരംഭിച്ച സിയോള്‍ പീസ് പ്രൈസ്, സിയോളില്‍ നടന്ന 24ാമത് ഒളിംപിക് ഗെയിംസിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് ആരംഭിച്ചത്.