കൊല്ലം: ജനങ്ങള്‍ കാത്തിരുന്ന കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍ എംപി. ഈ മാസം 15നായിരിക്കും ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, ബൈപ്പാസ് ഉദ്ഘാടനം അടുത്ത മാസമാകും നടക്കുകയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയാണോ ബൈപ്പാസ് ഉദ്ഘാടനത്തിന് വരുന്നതെന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.പ്രധാനമന്ത്രി വരുന്നതിനേക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും രംഗത്ത് എത്തിയിരുന്നു. ഇടത് എംഎല്‍എമാരും ഇതിനെതിരെ വിയോജിപ്പറിയിച്ചിരുന്നു.
Home NEWS NRI - PRAVASI കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും; എന്‍.കെ.പ്രേമന്ദ്രന്‍ എംപി.