നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

22

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.

വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജംഗ്ഷന്‍ റീച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും.ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.

നേരത്തെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ് എന്‍ ജങ്ഷനിലേക്കുള്ളത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമുണ്ട്. എം സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും നിയന്ത്രണമുണ്ട്. അങ്കമാലി പെരുമ്ബാവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ മഞ്ഞപ്ര കോടനാട് വഴി പോകണം.

മെട്രോ ഉദ്ഘാടനത്തിന് ശേഷം രാത്രി ഏഴ് മണിയോടെ റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലേക്ക് പ്രധാനമന്ത്രിയെത്തും. തുടര്‍ന്ന് ബി ജെ പി കോര്‍ക്കമ്മിറ്റി നേതാക്കളുമായി രാത്രി കൂടികാഴ്ച നടത്തും.

നാളെ രാവിലെ 9.30ന് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐ എന്‍ എസ് വിക്രാന്ത് ഒദ്യോഗികമായി സേന്ക്ക് കൈമാറും. തുടര്‍ന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്ബാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.

NO COMMENTS