കോഴിക്കോട്: ബി.ജെ.പി. പ്രചാരണത്തിനിടെ പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി സമസ്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ബി.ജെ.പി. നടത്തുന്ന ഗൃഹസമ്ബര്‍ക്ക ലഘുലേഖാ ക്യാംപയിനിടെയാണ് നാസര്‍ ഫൈസി ബിജെപി പ്രവര്‍ത്തകര്‍ ക്കൊപ്പം ഫോട്ടോ എടുത്തത്.
ബിജെപി ഗ്രൂപ്പുകളിലടക്കം ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ നാസര്‍ ഫൈസിക്കെതിരെ സമസ്തയില്‍ നിന്നടക്കം വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു നാസര്‍ ഫൈസി.