കൊള്ളപ്പലിശയ്ക്കായി ഭീഷണിപ്പെടുത്തിയ നടരാജനെ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

332

കൊച്ചി: ഇന്നലെ പിടിയിലായ കൊള്ളപലിശക്കാരന്‍ മഹേഷ് കുമാര്‍ നടരാജനെ റിമാന്‍ഡ് ചെയ്തു. ഷാഹുല്‍ ഹമീദ് എന്നയാളുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടരാജനെ ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ഷാഹുല്‍ ഹമീദിനെ കൊള്ളപ്പലിശയ്ക്കായി ഭീഷണിപ്പെടുത്തിയെന്ന പരാതയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

അ‌ഞ്ച് കോടി രൂപയാണ് ഇയാളില്‍ നിന്ന് ഷാഹുല്‍ ഹമീദ് പലിശയ്ക്കെടുത്തത്. എന്നാല്‍ പിന്നീട് മഹേഷ് കുമാര്‍ നടരാജന്‍ ഉയര്‍ന്ന പലിശ ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. നിലയ്ക്കലില്‍ വെച്ച്‌ വാഹനപരിശോധനക്കിടെയാണ് മഹേഷ് കുമാര്‍ നടരാജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് എറണാകുളം പൊലീസിന് നടരാജനെ കൈമാറി. പ്രതിയെ എറണാകുളം സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

NO COMMENTS