പാലക്കാട് • ദേശീയ അധ്യാപക അവാര്‍ഡിന് കോട്ടായി പരുത്തിപ്പുള്ളി ബൊമ്മണ്ണൂര്‍ യുപി സ്കൂളിലെ പ്രധാന്യാപിക വി.എസ്. രമണി അര്‍ഹയായി. യുപി വിഭാഗത്തിലെ അവാര്‍ഡാണ് ഇവര്‍ക്കു ലഭിച്ചത്. 50,000 രൂപയും വെള്ളിപ്പതക്കവുമടങ്ങുന്ന അവാര്‍ഡ് സെപ്റ്റംബര്‍ അഞ്ചിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.