കേരള സർവ്വകലാശാല പരീക്ഷ ഫലം ; ആദ്യ അഞ്ച് റാങ്കും കരസ്ഥമാക്കിയത് നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ

80

കേരള സർവകലാശാല യു ജി 2020-2023 പരീക്ഷാഫലം പുറത്തുവന്നപ്പോൾ വിവിധ വിഷയങ്ങളിലായി ആദ്യ അഞ്ച് റാങ്കും കരസ്ഥമാക്കി തിരുവനന്തപുരം നാഷണൽ കോളേജ് എൻഎസ്എസ് KL-07-143 യൂണിറ്റ്.

ബി എസ് ഡബ്ല്യു വിദ്യാർത്ഥിനിയായ ആദിത്യ വി എസിനാണ് ഒന്നാം റാങ്ക്. ബി എസ് ഡബ്ല്യു വിദ്യാർഥിനിയായ അൽഫാ എ എസ് മൂന്നാം റാങ്കും ദേവിക അഞ്ചാം റാങ്കും കരസ്ഥമാക്കി. കോളേജിൽ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിൽ റാങ്ക് ജേതാക്കളായ എൻഎസ്എസ് വോളണ്ടിയേഴ്സിനെ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ അഭിനന്ദിച്ചു.

ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുരേഷ് കുമാർ എസ് എൻ അധ്യക്ഷനായിരുന്നു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, അക്കാദമിക് കോഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി, സ്റ്റാഫ് അഡ്വൈസർ ശ്രീ. ഉബൈദ് എ, അധ്യാപകരായ Dr. മുഹമ്മദ്‌ ഫാസിൽ. എൽ, ആഷിക് ഷാജി, ഷിബിത, ആൽവിൻ, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ജുഫീർ, അസീം, ഷിബു, സമീം, റാഹില, പ്രശാന്ത്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

അഡ്വൈസറി ബോർഡ് മെമ്പർ നീന കൃതജ്ഞത രേഖപ്പെടുത്തി

NO COMMENTS

LEAVE A REPLY