ജീവിതത്തിനു വേണ്ടിയല്ല പഠനം ; പഠനമാണ് ജീവിതം;തിരുവനന്തപുരം നാഷണൽ കോളേജിലെ വിദ്യാർഥികളും സംസ്ഥാന ചീഫ് സെക്രട്ടറിയു൦ മുഖാമുഖ സംവാദം നടന്നു. കോളേജിൽ ഇൻസൈറ്റോ നാഷണൽ ‘Insightó National-2022’ ന് തുടക്കം കുറിച്ചു
“വിദ്യാർഥികൾക്ക് ദിശാബോധം നൽകി
ജീവിതലക്ഷ്യം സാക്ഷാത്കരിക്കുക”,”സ്വയം പര്യാപ്തതയിലൂടെ ജീവിതം കരപിടിപ്പിക്കുക” എന്നീ ലക്ഷ്യങ്ങളോടെ വിദ്യാർത്ഥികൾക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പഠനമേഖല ഉൾക്കാഴ്ചയോടെ തിരഞ്ഞെടുക്കുന്നതിനായി നടത്തിവരുന്ന പദ്ധതിയായ ഇൻസൈറ്റോ നാഷണൽ ‘Insightó National-2022’ പ്രോഗ്രാമിന് തുടക്കം കുറിച്ചു.
വിദ്യാഭ്യാസം ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം തുടങ്ങിയ വൈവിധ്യ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിലായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറി ജീവിതത്തിനു വേണ്ടിയല്ല പഠനം. പഠനമാണ് ജീവിതം” എന്ന സന്ദേശം നല്കിയത്. തുടർന്ന് കോളേജിലെ വിദ്യാർഥികളുമായി മുഖാമുഖം സംവദിച്ചു.
നമ്മൾ സമൂഹത്തിന് എന്തു കൊടുത്തു എന്നതിനെ ആസ്പദമാക്കിയാണ് ജീവിതം വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കേണ്ടത് എന്നും പ്രായോഗികജീവിതത്തിനാവശ്യമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിഷയങ്ങളാണ് സിലബസുകളിൽ ഉൾപ്പെടുത്തേ ണ്ടതെന്നും പാഠ്യവിഷയങ്ങൾക്കതീതമായ വിജ്ഞാനം നേടാനാണ് വിദ്യാർത്ഥികൾ പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കു കയും പിഎച്ച്ഡി നേടിയ അദ്ധ്യാപകരെ ആദരിക്കു കയും ചെയ്ത ചടങ്ങിൽ മുഹമ്മദ് ഇഖ്ബാൽ ഐപിഎസ് (റിട്ട) ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ), മനാറുൽ ഹുദാ ട്രസ്റ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ ഷാജഹാൻ സ്വാഗത പ്രസംഗം നടത്തി. അക്കാദമിക് കോർഡിനേറ്റർ ശ്രീമതി ഫാജിസ ബീവി, ഐക്യു എ സി കോഡിനേറ്റർ ശ്രീ ഷബീർ അഹമ്മദ്, സ്റ്റാഫ് അഡ്വെെസർ ശംഭു കെ കെ തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ചു. ജോയ് വാഴയിൽ രചിച്ച കവിതകൾ “ദേവശിൽപം” മലയാളം അദ്ധ്യാപകനായ സുരേഷ് കുമാർ എസ് എൻ, “ഉൾപ്പുര” – ജിൻഷാ ജെ ബി (എസ്4 ബിഎസ്ഡബ്ല്യു എന്നിവർ ആലപിച്ചു. വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയൽ കൃതജ്ഞത പറഞ്ഞു.