ശുദ്ധജല പ്രതിസന്ധി പരിഹരിക്കാൻ വേഗത്തിലുള്ള മാറ്റം” ലക്ഷ്യമിട്ടു കൊണ്ടുള്ള ലോക ജലദിനത്തിന്റെ ഭാഗമായാണ് പക്ഷികൾക്ക് സുലഭമായി ഭക്ഷണവും ശുദ്ധജലവും എല്ലാ ദിവസവും ഉറപ്പുവരുത്തിക്കൊണ്ട് കിളിപ്പന്തൽ ഒരുക്കിയത്. തിരുവനന്തപുരം നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റ് (KL-07-143) ഒരുക്കിയ കിളിപ്പന്തൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി മുഹമ്മദ് ഉബൈദ് അധ്യക്ഷനായിരുന്നു.
വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ, ബയോ ടെക്നോളജി അധ്യക്ഷ അനിത, നേച്വർ ക്ലബ് കൺവീനർ പ്രിയ ഗോപിനാഥ്, ഇംഗ്ലീഷ് വിഭാഗം അധ്യാപിക മീനു. സ്റ്റാഫ് അംഗങ്ങളായ ചന്ദ്രമോഹൻ ( അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ) അരുൺ കോളേജ് യൂണിയൻ ചെയർമാൻ അനന്തകൃഷ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി മഞ്ചേഷ് നാഥ് എം. എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ നന്ദി പറഞ്ഞു.