നാഷണൽ കോളേജ് “സപ്തസൗരഭ്യം 2021” സമാപന സമ്മേളനം ഡോ. കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു.

186

തിരുവനന്തപുരം നാഷണൽ കോളേജിൽ എൻ. എസ്.എസ്.യൂണിറ്റ് സംഘടിപ്പിച്ച “സപ്തസൗരഭ്യം 2021″ സപ്തദിന സഹവാസ ക്യാമ്പിൻ്റെ സമാപന സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ്
ഉദ്ഘാടനം ചെയ്തു.

സാമൂഹിക ശെെഥില്ല്യങ്ങളെ തുടച്ചുനീക്കുന്നതിന് പര്യാപ്തമായ യുവതലമുറയെയാണ് നാഷണൽ കോളേജ് എൻ എസ് എസ് സപ്തസൗരഭ്യം 2021” സപ്തദിന സഹവാസ ക്യാമ്പിലൂടെ സൃഷ്ടിച്ചിരി ക്കുന്നത് എന്ന് ക്യാമ്പ് വിലയിരുത്തി ക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 ഡിസംബർ 23 മുതൽ 29 വരെയായിരുന്നു ക്യാമ്പ്. കൊവിഡ് -19 പ്രതിരോധത്തിനും ബോധവൽക്കരണത്തിനും വേണ്ടി യുവജനങ്ങളെ വാർത്തെടുക്കാനുതകുന്ന സപ്തദിനക്യാമ്പിന് പ്രിൻസിപ്പൾ ഡോ. എസ്.എ.ഷാജഹാൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ.ഷബീർ അഹമ്മദ്, എൻ.എസ്.എസ്. ക്യാമ്പ് സെക്രട്ടറി കുമാരി അൽഫ. എൻ.എസ്.എസ്. വോളന്റിയർ സെക്രട്ടറിമാരായ. ദേവഭാസ്കർ, അദിതി ശിവൻ, അദ്ധ്യാപകരായ ഫാജിസ ബീവി, മീനു, ആഷിഖ്, പള്ളിച്ചൽ സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു.

NO COMMENTS