തിരുവനന്തപുരം : നാഷണൽ കോളേജ് വിദ്യാർത്ഥിനി ആര്യ ജെ അനിൽ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന് അർഹയായി. കേരളാ യൂണിവേഴ്സിറ്റി ബി എസ് സി ബി സി/ ഐഎംബി പരീക്ഷയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെയാണ് പ്രതിഭാ പുരസ്ക്കാ രം ആര്യയെ തേടിയെത്തിയത്.ഒരു ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക. ജനുവരി ഇരുപത്തി അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി അവാർഡ് സമർപ്പിക്കും.