തിരുവനന്തപുരം : കരകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദേശീയ ഡെങ്കിദിനാചരണത്തിന്റെ ഭാഗമായി ‘ഡെങ്കിപ്പനി പ്രതിരോധി ക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും, വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് പൊതുജനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു .
കൊതുകിന്റെ ഉറവിടം കണ്ടെത്തൽ, ഉറവിട നശീകരണ മാർഗങ്ങൾ, കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുൻ കരുതലുകൾ തുടങ്ങിയ വിഷയങ്ങൾ സീനിയര്‍ ബയോളജിസ്റ്റ് എസ്.വിനോദ്,ജില്ലാ പ്രാണിജന്യ രോഗനിയന്ത്രണ ഓഫീസര്‍ ഡോക്ടര്‍ ഷെര്‍ലി വര്‍ധനന്‍ എന്നിവർ നയിച്ച സെമിനാറിൽ ചർച്ച ചെയ്തു.
കരകുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ,ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പമേല. ബി, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രീതി ജെയിംസ്, കരകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ പി.അരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.