ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അക്ഷയ് കുമാര്‍ (മികച്ച നടന്‍), സുരഭിലക്ഷ്മി (മികച്ച നടി), മോഹന്‍ലാല്‍ (പ്രത്യേക ജൂറി പരാമര്‍ശം), സോനം കപൂര്‍ (പ്രത്യേക പരാമര്‍ശം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് ദാദാ ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി.