തിരുവനന്തപുരം: ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. നിരത്തിൽ സ്വകാര്യ-കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല.
പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പണിമുടക്കിൽ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുതെന്നും പണിമുടക്കുമായി എല്ലാവരും സഹകരിക്കണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍, ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷൻ, ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി, ബിഎസ്എൻഎൽ, ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ഇന്ന് രാത്രി 12-ന് അവസാനിക്കും. പാൽ, പത്രം, ഇലക്ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.