ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേ ചാംപ്യന്‍മാര്‍

195

ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ മലയാളിക്കരുത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ റെയില്‍വേ 274 പോയിന്റുമായി ചാംപ്യന്‍മാരായി. സര്‍വീസസ്(187) രണ്ടാമത്. ഒഎന്‍ജിസിക്കാണു മൂന്നാം സ്ഥാനം( 84). കേരളം(78) നാലാമതായി. തുടര്‍ച്ചയായ പതിനെട്ടാം തവണയാണു റെയില്‍വേ ഓവറോള്‍ കിരീടം സ്വന്തമാക്കുന്നത്.
187 പോയിന്റുമായി സര്‍വീസസ് പുരുഷ വിഭാഗം കിരീടം നിലനിര്‍ത്തി. റെയില്‍വേ (115 പോയിന്റ്), കേരളം (30) എന്നിവയാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍. വനിതാ വിഭാഗത്തില്‍ 159 പോയിന്റ് സ്വന്തമാക്കി റെയില്‍വേ ഒന്നാമതെത്തി. കേരളം അഞ്ചാമത്; 48 പോയിന്റ്.ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ സര്‍വീസസിന്റെ മല്‍കിത് സിങ് (16.57 മീ) മികച്ച പുരുഷ താരമായി.100 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചുകയറിയ കര്‍ണാടകയുടെ എച്ച്‌.എം.ജ്യോതി (11.57 സെ) ആണു മികച്ച വനിതാ താരം. തുടര്‍ച്ചയായ വര്‍ഷങ്ങള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തിയത് റെയില്‍വേയുടെ മലയാളി പരിശീലകരായ മനോജ് മാത്യു, ലിജോ ഡേവിഡ്, നിര്‍മല നായര്‍ എന്നിവര്‍ക്കും അഭിമാന നേട്ടമായി.

NO COMMENTS

LEAVE A REPLY