തിരുവനന്തപുരം: 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ പര്യടനത്തിനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി ഇന്ന് രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തുക. 16,17 തിയ്യതികളിലായാണ് കേളത്തിലെ അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണം.
അമിത് ഷായ്ക്ക് ഒപ്പം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്.കൂടുതല്‍ തിരഞ്ഞെടുപ്പ് അനുബന്ധ വാര്‍ത്തകളുടെ തത്സമയ അപ്ഡേറ്റ്സുകള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..