ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനം ദേശീയപുനരർപ്പണ ദിനമായി ആചരിക്കും

184

തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനമായ ഒക്ടോബർ 31ന് കളക്ടറേറ്റിലും ജില്ലയിലെ മറ്റ് സർക്കാർ ഓഫീസുകളിലും ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

രാവിലെ 10.15 മുതൽ 10.17 വരെ മൗനം ആചരിക്കും. തുടർന്ന് ദേശീയ പുനരർപ്പണ പ്രതിജ്ഞയെടുക്കും. രാവിലെ കവടിയാർ വിവേകാനന്ദ പാർക്ക് മുതൽ മാനവീയം വീഥിവരെ കുട്ടികളുടെ റാലിയുണ്ടായിരിക്കും. വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ദേശീയതയും മതേതരത്വവും എന്ന വിഷയത്തിൽ സെമിനാറും നടക്കും.

NO COMMENTS